ലൂസിഫര്‍ ടു എത്തുന്നു !! അബ്രാം ഖുറേഷിയോ സ്റ്റീഫൻ നെടുമ്പള്ളിയോ ??

0

 

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ ഉണ്ടാകും. ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക്’–മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

#L The Finale & The Announcement Tomorrow 6PM IST! Stay Tuned!

Posted by Mohanlal on Sunday, June 16, 2019

നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇപ്പോൾ മോഹൻലാൽ തന്നെ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. .ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

 

 

രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങൾ ഏറുമ്പോൾ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

 

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ ലൂസിഫർ 2–വിൽ ആരാ‍ധകരെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകളായിരിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകാനായി ഒരുങ്ങുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പും വെറുതെയാവില്ലെന്നു കരുതാം.

You might also like