കായംകുളം കൊച്ചുണ്ണിയെ തകർത്ത് ലൂസിഫർ !!!

0

ഒടിയൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളികളും. ലൂയിസിഫർ എന്ന സിനിമ മലയാളികൾ കാത്തിരിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.പൃഥ്വിരാജ് സുകുമാരൻ എന്ന യുവനടൻ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രത്തമെന്നും ലൂസിഫറിന് പ്രത്യേകതയുണ്ട്. ഈ വർഷം മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന് വേണ്ടി മാർച്ച് അവസാനം വരെ കാത്തിരിക്കണം ആരാധകരും പ്രേക്ഷകരും. ഒടിയന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ലൂസിഫർ. ഏറെ പ്രത്യേകതളോടെ എത്തുന്ന ചിത്രത്തിന്റെ ജിസിസി റിലീസ് സ്വന്തമാക്കിയത് ഫാർസ് ഫിലിം കമ്പനിയാണ്.

ജിസിസിയിൽ ഏറ്റവും വലിയ റിലീസ് ഒരുക്കുന്ന വിതരണ കമ്പനിയാണ് ലൂസിഫറിന്റെയും വിതരണം ഏറ്റെടുത്തിരിക്കുന്നത്, പുലിമുരുകനും കായംകുളം കൊച്ചുണ്ണിക്കും ശേഷം വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കുന്നത്. നിവിൻ പോളിയും മോഹൻലാലും ഒന്നിച്ചെത്തിയ കായംകുളം കൊച്ചുണ്ണിയേക്കാൾ വലിയ തുകക്കാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫർ സ്വന്തമാക്കിയിരിക്കുന്നത്.കായംകുളം കൊച്ചുണ്ണിക്കും ഒടിയനും ശേഷം ലോകമെമ്പാടും ഒരേ ദിവസം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ലൂസിഫറും. മാർച്ച് അവസാനമാണ് ചിത്രത്തിന്റെ റിലീസ് എന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ അറിച്ചിരുന്നു.

സ്റ്റീഫൻ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിക്കുക. കലാഭവൻ ഷാജോൺ മോഹൻലാലിന്റെ സഹായിയായി എത്തുന്നു.വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും.

You might also like