ലൂസിഫർ സസ്പെൻസ് ക്യാരറ്റർ പോസ്റ്റർ ഇതാ… അതെ പ്രിത്വിരാജ് തന്നെ !!

0

 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ അവസാന ക്യാരറ്റർ പോസ്റ്റർ പുറത്തിറങ്ങി. ആകാംക്ഷയവശേഷിപ്പിച്ച് ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി.

 

 

 

ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് ക്യാരറ്റർ പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്.

 

 

 

സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്!ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.ടൊവീനോ തോമസും ഇന്ദ്രജിത്തും മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫറിലെ ക്യാമറക്ക് പിന്നില്‍ സുജിത് വാസുദേവാണ് . ലൂസിഫറിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിനിമയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നതാണ്. മാർച്ച് 28നു ചിത്രം തിയേറ്ററുകളിൽ എത്തും.

 

 

You might also like