സ്റ്റീഫൻ നെടുമ്പള്ളി മാലാഖയോ അതോ ചെകുത്താനോ ? : വരുന്നു പ്രിത്വിരാജിന്റെ ലൂസിഫർ …

0

Image may contain: 4 people, text

 

 

 

 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. സ്റ്റീഫൻ നെടുമ്പള്ളി മാലാഖയോ അതോ ചെകുത്താനോ ? ആകാംക്ഷയവശേഷിപ്പിച്ച് ലൂസിഫറിന്റെ പുതിയ പോസ്റ്ററെത്തി. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. നായകനായ മോഹൻലാൽ, നായിക മഞ്ജു വാര്യർ, വില്ലൻ വേഷത്തിലെത്തുന്ന വിവേക് ഒബ്റോയ്, മറ്റു പ്രധാന കഥാപാത്രങ്ങളാകുന്ന ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്. വെളുപ്പിന്റെയും കറുപ്പിന്റെയും മനോഹരമായ കലർത്തലിൽ വേറിട്ട പരീക്ഷണമാണ് പോസ്റ്റർ.

 

 

 

Lucifer Official Poster

Posted by Mohanlal on Thursday, February 21, 2019

 

 

 

 

സ്റ്റീഫന്‍ നെടുമ്ബള്ളി എന്ന രാഷ്!ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

 

 

 

 

Image may contain: 1 person, beard and text

 

 

 

 

ടൊവീനോ തോമസും ഇന്ദ്രജിത്തും മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൂസിഫറിലെ ക്യാമറക്ക് പിന്നില്‍ സുജിത് വാസുദേവാണ് .

 

 

 

 

 

ലൂസിഫറിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിനിമയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നതാണ്. മാര്‍ച് 24ന് ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

You might also like