
കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ലൂസിഫര്‍!!!
മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആദ്യ ദിനം ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്ന് വാരിയത് 12 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 40 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍ ലഭിച്ചത്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് നേടിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍. ആദ്യ ദിനത്തില്‍ 13-14 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം ദിവസം കേരളത്തില്‍ നിന്ന് അഞ്ച് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അമ്പത് കോടി ബോക്സ് ഓഫീസിലേക്ക് ചിത്രം ഇടം നേടിയെന്നും വാർത്ത മീഡിയകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്റോയ് അടക്കം ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.