ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയില്‍ മുന്നിൽ ലൂസിഫർ ; മധുരരാജയുടെ സ്ഥാനം ??

0

 

Image result for lucifer madhuraraja

 

 

മോഹന്‍ലാലിന്റെ ലൂസിഫറിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ലൂസിഫറിന്റെ ട്രെയിലര്‍ ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ലാലേട്ടന്റെ മുന്‍ ചിത്രങ്ങളെ പോലെ വലിയ റിലീസായിട്ടാണ് ലൂസിഫറും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

 

 

Image result for lucifer madhuraraja

 

 

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം മാര്‍ച്ച് അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ലൂസിഫറിനെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

 

 

Image result for lucifer madhuraraja

 

 

21.7 ശതമാനം വോട്ട് നേടിയാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് പിഎം നരേന്ദ്രമോദി എന്ന ചിത്രമാണ്. ഇതിന് മുന്‍പ് ഈ നേട്ടം മമ്മൂട്ടി ചിത്രമായ യാത്രയും കരസ്ഥമാക്കിയിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിൽ നായകന്‍ മോഹന്‍ലാല്‍ ആണ്.

 

 

Image result for lucifer madhuraraja

 

 

ചിത്രത്തിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ്. മോഹനന്‍ലാലിന് പുറമെ ചിത്രത്തില്‍ ടൊവീനോ, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സായ്‍കുമാര്‍, നൈല ഉഷ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 40 കോടിയിലേറെ മുതൽമുടക്കിലാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് അനൗദ്യോഗിക വിവരം. . മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായിരുന്നു ഒടിയൻ. ലൂസിഫര്‍ ആ സ്ഥാനവും തട്ടിയെടുത്തിരിക്കുകയാണ്.

You might also like