ബിഗ് ബജറ്റ് ചിത്രത്തിൽ മഞ്ജുവിന്റെ മകളായി സാനിയ !!!

0

Image result for lucifer saniya iyappan

 

 

 

 

‘ക്വീൻ’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സാനിയ അയ്യപ്പൻ എല്ലാവരുടെയും പ്രിയങ്കരിയേയായ് നടിയാണ്. ചിന്നു എന്ന് പറഞ്ഞാൽ എല്ലാവർക്കും മനസിലാവും. ക്വീൻ ശേഷം പ്രേതം 2 ലും പ്രധാനവേഷത്തിൽ സാനിയ എത്തിയിരുന്നു. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയയെ ആദ്യമായി മലയാളികൾ കാണുന്നത്. എന്നാൽ സാനിയ അഭിനയത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. നടനായി ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോഴും സംവിധാനമെന്ന മോഹം താരപുത്രന്റെ മനസ്സിലുണ്ടായിരുന്നു.

 

 

 

 

 

 

Lucifer

 

 

 

 

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചുവെന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നന്ദു, സംവിധായകനായ ഫാസില്‍, സുനില്‍ സുഗതന്‍, മാല പാര്‍വതി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍ എത്തുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

 

 

 

 

 

Image result for lucifer saniya iyappan

 

 

 

 

ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യതയായിരുന്നു സാനിയയ്ക്ക് ലഭിച്ചത്. സിനിമാജീവിതത്തിലെ തന്നെ സുപ്രധാനമായ സിനിമയായി ലൂസിഫര്‍ മാറുമെന്ന പ്രതീക്ഷയിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ത്തന്നെ സംവിധാന മോഹത്തെക്കുറിച്ച് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മുരളി ഗോപിയാണ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന് തിരക്കഥയൊരുക്കിയത്.

 

 

 

 

 

 

ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുകയാണ് ലൂസിഫറിലൂടെ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നായിരിക്കും സിനിമയുടെ റിലീസെന്നാണ് ആരാധകരുടെ ചോദ്യം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ നിര്‍മ്മിച്ച ആദ്യ സിനിമയായ നയന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സയന്റിഫിക് ത്രില്ലറില്‍ നായകനായെത്തിയതും പൃഥ്വിരാജായിരുന്നു.

You might also like