ലൂസിഫറിന്‍റെ ബജറ്റ് ടിയനെക്കാൾ കൂടുതൽ ? ബജറ്റ് പുറത്തുവിട്ടു അണിയറപ്രവർത്തകർ !!!

0

 

 

 

 

 

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് കരിയറിൽ നിർണ്ണായകമായ വർഷമാണ് 2019. മോഹൻലാൽ ഏറ്റെടുത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ ആരാധകർ ഏറെ ആവേശത്തിലാണ് കാത്തിരിക്കുന്നത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്നും ലൂസിഫർ കാത്തിരിക്കുന്നതിലെ പ്രധാന കാരണമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ലൂസിഫർ.

 

 

 

 

 

Image result for lucifer movie

 

 

 

 

 

ലൂസിഫറിന്റ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. റഷ്യ, മുംബൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, ലക്ഷദ്വീപ്, കൊച്ചി എന്നീ ലൊക്കേഷനുകളിലായി പൂര്‍ത്തിയാക്കിയ ചിത്രം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് 40 കോടിയിലേറേ ചെലവിടലുണ്ട് എന്നാണ് പുതിയ വിവരം. വൈഡ് റിലീസിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്ത ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍ ലൂസിഫറിനും മാമാങ്കത്തിനും ഇളവ് നല്‍കിയത് ഈ ഉയര്‍ന്ന ബജറ്റ് കണക്കിലെടുത്താണ്.

 

 

 

 

 

 

 

 

 

ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിട്ട് പോലും ഇതുവരെയുള്ള മോഹൻലാലിന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിലവേറിയ ചിത്രം ലൂസിഫർ ആണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏകദേശം 40 കോടിക്കു മുകളില്‍ രൂപയാണ് ചിത്രത്തിനായി ചിലവിട്ടിരിക്കുന്നതിന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ ബജറ്റ് ഉയര്‍ത്തിക്കാണിച്ചുള്ള പ്രചാരണം ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്. പ്രചാരണത്തിനുള്‍പ്പടെയായി 50 കോടിയിലേറേ രൂപയുടെ ചെലവിടല്‍ ഒടിയന് ഉണ്ടായെന്നാണ് സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്.

 

 

 

 

 

Image result for lucifer movie

 

 

 

 

മഞ്ചു വാര്യര്‍, ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

 

 

 

 

 

You might also like