
ഒടിയനൊപ്പം ലൂസിഫറും എത്തും !!
മോഹൻലാൽ ഫാൻസ് ആരവ-ആഘോഷത്തിൽ കാത്തിരിക്കുന്ന ഒടിയന്റെ കൂടെ ലൂസിഫറും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസര്‍ ഒടിയനോടൊപ്പം റിലീസ് ചെയ്യുമെന്ന് സൂചന. ചില പ്രമുഖ ഫിലിം ഫോറമുകളാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.
പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള ഒരു ആവേശകരമായ വിവരം ലഭ്യമായിരിക്കുകയാണ്. ഡിസംബര്‍ 14ന് പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ഒടിയനൊപ്പം ലൂസിഫറിന്റെ ടീസറും പ്രദര്‍ശിപ്പിക്കും.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റ പ്രൊമോഷന് പരിപാടികളും സജീവമായി തന്നെയാണ് മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്,ലോകമെമ്പാടുമായി ഒരേസമയം വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ഒടിയന് റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ലാലേട്ടന് ആരാധകര്‍ക്ക് ഇരട്ടിമധുരം നല്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.
ഒടിയന് തിയ്യേറ്ററുകളില്‍ എത്തുന്ന ദിവസം തന്നെ ലൂസിഫറിന്റെ ടീസറും പുറത്തിറങ്ങുമെന്നുളള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഒടിയനെ പോലെ തന്നെ മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലൂസിഫര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ലാലേട്ടന് എത്തുന്നതെന്നാണ് വിവരം. മോഹന്‍ലാലിന്റെ വില്ലനായി വിവേക് ഒബ്റോയി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
മുരളീഗോപി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ എല്ലാ കൊമേഴ്സ്യല്‍ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തില്‍ ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. സ്റ്റീഫന്‍ ഇടുമ്ബുള്ളി എന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.