ഖുറേഷി അബ്‌റാം വരുന്നു !!! കാത്തിരിക്കാം ലൂസിഫർ 2…

0

lucifer-2

 

 

മോഹന്‍ലാല്‍ പ്രിഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ഖുറേഷി അബ്രാമെന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

 

Khureshi – Ab’Raam The END..is only the BEGINNING!#Lucifer

Posted by Prithviraj Sukumaran on Tuesday, April 16, 2019

 

 

ലൂസിഫറിന്റെ അവസാന കാരക്ടര്‍ പോസ്റ്റര്‍ ഇന്ന് രാവിലെ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ലൂസിഫറില്‍ അഭിനയിച്ച താരങ്ങളെ പരിജയപ്പെടുത്തിക്കൊണ്ടായിരുന്നു കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. ഓരോ ദിവസവും ഓരോ പോസ്റ്റര്‍ എന്ന തരത്തിലായിരുന്നു അറക്കിയിരുന്നു.

 

 

I guess when a thought that your writer puts into your head doesn’t let you sleep at 2:20 am..as a film maker..you know what you want to do next! Murali Gopy Why do you do this to me? ??‍♂️

Posted by Prithviraj Sukumaran on Thursday, April 11, 2019

 

 

പ്രിഥ്വിരാജിന്റെ കന്നി സംവിധായക ചിത്രമായ ലൂസിഫര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററുകളിലുണ്ട്. ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. 8 ദിവസം കൊണ്ടായിരുന്നു 100 കോടി ക്ലബ്ബ് പ്രവേശനം. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

You might also like