ട്വിറ്ററിൽ ട്രെൻഡിംഗ് ; ഇത് ‘മാമാങ്കം’ തരംഗം..

0

ഇന്ന് രാവിലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാമാങ്കത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമത്. #MamangamFirstLook എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ ട്രെൻഡിംഗ് ആവുന്നത്. വേൾഡ് ഓഷ്യൽ ഡേ ആണ് രണ്ടാം സ്ഥാനത്ത്.

 

രാവിലെ 10 മണിക്ക് മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തു വിട്ട പോസ്റ്റർ ഉടൻ തന്നെ വൈറലായിരുന്നു. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ചാവേറുകളുടെ വേഷത്തിൽ യുദ്ധപ്പുറപ്പാട് നടത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായതിനു പിന്നലെയാണ് ട്വിറ്ററിലും തരംഗമായത്.

 

 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, പ്രാച്ചി , അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

You might also like