ബോക്സ് ഓഫീസിലും രാജ തന്നെ !! മധുരരാജയ്ക്ക് 50 കോടി.

0

madhuraraja-collection

 

 

ബോക്സ്ഓഫീസിൽ താരരാജാക്കന്മാരുടെ തേരോട്ടം. ലൂസിഫറിനു പിന്നാലെ മലയാള സിനിമയുടെ ബോക്സ്ഓഫീസിൽ കോടി കിലുക്കവുമായി മമ്മൂട്ടിയുടെ “മധുരരാജ”. ചിത്രം നാല് ദിവസം കൊണ്ട് നേടിയത് 32.4 കോടി രൂപ. ചിത്രത്തിന്റെ ആഗോളകലക്‌ഷൻ തുകയാണിത്. മധുരരാജയുടെ അണിയറപ്രവർത്തകർ തന്നെയാണ് കലക്‌ഷൻ പുറത്തുവിട്ടത്.

 

 

 

Worldwide 32.4 cr within 4 Days..#Madhuraraja continues his reign in Box Office. We are so grateful to all for this endless love & support :)#MadhuraRajaStorm #WorldWideBoxOffice #Mammootty

Posted by MadhuraRaja on Tuesday, April 16, 2019

 

 

 

27 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നാലു ദിവസം കൊണ്ട് ചിത്രം മുടക്കുമുതലിന് മേല്‍ തിരിച്ചുപിടിച്ചുവെന്നാണ് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷനെന്ന് പറഞ്ഞാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം മുഴുവൻ ബിസിനസ് സഹിതം 50 കോടിക്ക് മേൽ വരുമാനം വന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം വാരി സിനിമയായിരിക്കും മധുരരാജാ എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു മുൻപേ ദി ഗ്രേറ്റ് ഫാദറും , അബ്രഹാമിന്റെ സന്തതികളുമാണ് മമ്മൂട്ടിയുടെ 50 കോടി വരുമാനം നേടിയ ചിത്രങ്ങൾ.

 

 

 

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണെന്നതാണ് ശ്രദ്ധേയം. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം ഇറങ്ങിയിരിക്കുന്ന രണ്ടാംഭാഗമാണ് മധുരരാജ.

You might also like