മധുരരാജ ക്ലൈമാക്‌സിലുള്ള ആക്ഷൻ രംഗങ്ങൾ അത്ഭുതപ്പെടുത്തും !!!

0

 

 

 

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിക്കുന്നു ചിത്രം “മധുരരാജ”യുടെ അവസാന ഷെഡ്യൂൾ ഡിസംബർ 20ന് ആരംഭിക്കും.മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്ബന്‍ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.വമ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

 

 

 

 

 

 

പോക്കിരി രാജയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികപരമായി മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലും ഉണ്ടാവുമെന്നും അറിയുന്നു. ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ലിച്ചി എന്ന അന്ന രാജനും ഉണ്ട്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഒരു കിടിലൻ ക്ലൈമാക്‌സാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ക്ലൈമാക്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണ .

 

 

 

 

 

 

ക്ലൈമാക്സ് രംഗത്തിനായി ഞങ്ങൾ വിഷ്വൽ എഫക്ട്സ് ഉപയോഗിക്കുന്നുണ്ട്. അത് തീർച്ചയായും ഒരു ദൃശ്യവിസ്മയമായിരിക്കും. പ്രേക്ഷകർ അത്ഭുതപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ച് ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ കണ്ട്.” ഉദയ്‌കൃഷ്‌ണ പറഞ്ഞു. അടുത്ത വര്ഷം വിഷു റിലീസായി മധുരരാജ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

 

ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

You might also like