മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്തി : പതിനാലുകാരന്‍ പിടിയില്‍ !!

0

 

 

വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പതിനാലുകാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണയിലെ തിയേറ്ററില്‍ വെച്ച്‌ സിനിമ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കവെയാണ് പതിനാലുകാരന്‍ പിടിയിലായത്. സിനിമയുടെ 50മിനിട്ട് ദൈര്‍ഘ്യം വരുന്ന സീനുകള്‍ മൊബൈലില്‍ പകര്‍ത്തിട്ടുണ്ട്‌.

 

Image result for മധുര രാജ

 

 

ചിത്രം പകര്‍ത്തുന്നത് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് കണ്ടെത്തിയത്. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നേരത്തെ ചിത്രത്തിലെ രംഗങ്ങള്‍ പകര്‍ത്തരുതെന്ന് മധുരരാജയുടെ അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

 

 

Image result for മധുര രാജ

 

 

തിയേറ്ററുകളിൽ നിന്ന് സിനിമയിലെ പ്രധാനപെട്ട രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലും,വാട്സ്ആപ് സ്റ്റാറ്റസ് വഴി പ്രചരിപ്പിക്കുന്നത് ഇപ്പോൾ നിത്യ സംഭവങ്ങളാണ്.ഇത് സിനിമ കാണാനിരിക്കുന്ന മറ്റ് സിനിമ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്നും,ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും,ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

You might also like