മധുര രാജ എട്ടു നിലയില്‍ പൊട്ടുമെന്ന് കമന്റ്; വൈശാഖിന്റെ മരണ മാസ് മറുപടി ഇങ്ങനെ….

0

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്, ഉദയകൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

 

 

 

 

 

2010 ല്‍ പുറത്തിറങ്ങിയ വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെയാണ് മധുര രാജയിലൂടെ വൈശാഖ് വീണ്ടും എത്തിക്കുന്നത്. ഈ വരുന്ന ഏപ്രില്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നതിനിടയില്‍ ആണ് വൈശാഖ് ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റില്‍, ഒരാള്‍ മധുര രാജ എന്ന ഈ ചിത്രം എട്ടു നിലയില്‍ പൊട്ടും എന്ന് കമന്റ് ഇട്ടതു.

 

 

 

 

കമന്റിട്ടയാള്‍ക്ക് നല്ല പൊളപ്പന്‍ മറുപടി കൊടുക്കാനും വൈശാഖ് മടിച്ചില്ല. ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ എന്ന വൈശാഖിന്റെ മരണ മാസ്സ് മറുപടി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

 

 

 

 

 

 

 

ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പ് എന്ന പുതിയ നിര്‍മ്മാതാവാണ്.
അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിന്റെ നായിക നിരകളിലുള്ളത്. വമ്പന്‍ താര നിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാന്‍സും ഉണ്ട്. തമിഴ് നടന്‍ ജയ്, തെലുങ്കു നടന്‍ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറും ആണ്. ജോണ്‍കുട്ടി ആണ് മധുര രാജയുടെ എഡിറ്റര്‍.

 

 

 

 

 

 

You might also like