
9 വർഷങ്ങൾക്ക് ശേഷം രാജ തിരുമ്പി വന്തിട്ടേൻ .. ‘മധുരരാജ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ “മധുരരാജ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റർ പുലിമുരുകന് ശേഷം സംവിധായകന് വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘മധുര രാജ’.
ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മധുര രാജ’; സൂപ്പർ ഹിറ്റ് ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെതായി ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
2019ലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ റിലീസ് ആയിരിക്കും മധുര രാജ. ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗമായി വൈശാഖ് വരുന്നത്.