“ഒരു പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ” – ജോസഫ് നായിക മാധുരി

0

 

2018 ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ് ജോസഫ്. ജോസഫിലെ പുതുമുകജാ നായികമാർ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമ ഇറങ്ങിയ മുതൽ മാധുരി എന്ന നായികയെ കുറിച്ച് വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടിയുടെ പുതിയ മാറ്റങ്ങളെ കുറിച്ചാണ്. പുതുവർഷത്തിൽ പല താരങ്ങളും തങ്ങൾ കഴി‍ഞ്ഞ വർഷം പഠിച്ച കാര്യങ്ങളെക്കുറിച്ചും പുതിയ വർഷം ചെയ്യാനുദ്ദേശിക്കുന്നവയെക്കുറച്ചുമൊക്കെ തുറന്ന് പറയാറുണ്ട്.

 

 

 

 

 

അത്തരത്തിൽ താൻ കഴിഞ്ഞ വർഷം മനസ്സിലാക്കിയ ചില കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജോസഫ് എന്ന ഹിറ്റ് സിനിമയിലെ നായിക മാധുരി. കഴിഞ്ഞ വർഷം ഒമ്പത് കിലോ ഭാരം കുറച്ച് താൻ അച്ചടക്കവും സമർപ്പണവും എന്താണെന്ന് മനസ്സിലാക്കിയെന്നാണ് താരം സമൂഹമാധ്യമത്തിൽ പറഞ്ഞിരിക്കുന്നത്.

 

 

 

 

 

 

 

2018 തന്നെ സംബന്ധിച്ച് വലിയ മാറ്റങ്ങളുണ്ടായ വർഷമാണ്. ഇൗ വർഷത്തിന്റെ തുടക്കവും ഒടുക്കവും നെഞ്ചിടിപ്പോടെയായിരുന്നെങ്കിലും മികച്ച വർഷമായിരുന്നു ഇത്. മഴയില്ലാതെ മഴക്കാർ ഉണ്ടാവില്ലെന്ന് തനിക്ക് മനസ്സിലാക്കാനായെന്നും തന്നെ ഒരുപാട് ശക്തയും പക്വതയുമുള്ള പെൺകുട്ടിയാക്കുന്നതിൽ ഇൗ വർഷം നിർണായ പങ്കു വഹിച്ചെന്നും താരം പറയുന്നു. തനിക്കൊപ്പം പിന്തുണയോടെ നിന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു.

 

 

 

 

 

 

 

കഴിഞ്ഞ വർഷം താൻ കഷ്ടപ്പെട്ട് കുറച്ച ഒമ്പത് കിലോ ഭാരം തന്നെ അച്ചടക്കവും സമർപ്പണവും എന്താണെന്ന് പഠിപ്പിച്ചെന്ന് താരം പറഞ്ഞു. മാത്രമല്ല പൂർണതയല്ല മറിച്ച് പുരോഗതിയാണ് ആവശ്യമെന്ന സത്യവും താൻ ഇപ്പോഴാണ് മനസ്സിലാക്കിയതെന്നും മാധുരി കൂട്ടിച്ചേർത്തു. കൂടാതെ കഴിഞ്ഞ വർഷം വിമർശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ഒരുപാട് വിമർശനങ്ങളാണ് നടിയെ തേടി എത്തിയത്. എന്നാൽ ഉയർന്നു വന്ന വിമർശനങ്ങൾക്കെതിരെ ചുട്ട മറുപടിയും താരം നൽകിയിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

 

 

 

 

 

ഒരു പുരുഷന് നെഞ്ച് കാണിക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. തുറന്ന് പ്രതികരിക്കാൻ ധൈര്യം കാണിച്ച നടിയാണ് മാധുരി.

 

 

 

 

 

 

You might also like