മോഹൻലാലിന്റെ ഭാര്യയായി മാധുരി.

0

 

‘ലൂസിഫർ’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന’. ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഫാമിലി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിന് മികച്ച പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

 

 

ചിത്രത്തിൽ മോഹൻലാലിൻറെ നായികയായെത്തുന്നത് ജോസഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മാധുരിയാണ്. ജോസഫില്‍ ജോജുവിന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടാണ് മാധുരി അഭിനയിച്ചിരുന്നത്. സിനിമയില്‍ ഇരുവരും തമ്മിലുളള ഗാനരംഗങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് ശേഷം ബിക്കിനിയുമായി മാധുരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ഏറെ വിമർശനങ്ങൾ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍കാരനായി തിരിച്ചെത്തുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇട്ടിമാണിക്ക്.

 

 

You might also like