
‘നോ കോംപ്രോമൈസ് ‘ പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും-മഡോണ സെബാസ്റ്റ്യൻ.
ഒറ്റ സിനിമ ഹിറ്റായാൽ മലയാളികൾ ആ നടിയെ ഏറ്റെടുക്കും. മഡോണ സെബാസ്റ്റ്യൻ എന്ന നടിയെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. ക്യൂട്ട് മുഖമുള്ള സെലിനായി പ്രേമത്തിലൂടെ മലയാളികൾക്ക് കിട്ടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മഡോണ സെബാസ്റ്റിയന്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഇതിനിടെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ മികവ് തെളിയിച്ചു ഈ നടി. എന്നാല്‍ സിനിമാലോകത്തില്‍ മഡോണയെപ്പറ്റി പല ഗോസിപ്പുകളും ഈ ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്നു വന്നു. മഡോണ അഹങ്കാരിയാണെന്നും സംവിധായകരെ അനുസരിക്കില്ലെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.
എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു. ഹാപ്പിനെസ് പ്രോജക്ടില്‍ മഡോണ വ്യക്തമാക്കി.
ഇന്നെനിക്ക് സിനിമ പണവും പാര്‍പ്പിടവുമൊക്കെ നല്‍കുന്നുണ്ട്. അതില്‍ ഞാന്‍ വളരെ നന്ദിയുള്ള ആളാണ്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിള്‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല മഡോണ വ്യക്തമാക്കി.
സിനിമയില്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും സ്വകാര്യജീവിതത്തില്‍ അങ്ങനെ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും നടി പറയുന്നു. തമിഴില്‍ ഇപ്പോള്‍ തിരക്കായി തുടങ്ങി. മലയാളത്തില്‍ നിന്നും അവസരങ്ങള്‍ വരാറുണ്ടെന്നും സെലക്ടീവായി തന്നെയാണ് സിനിമകള്‍ ചെയ്യുന്നതെന്നും മഡോണ വ്യക്തമാക്കി.