മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്മാറി? 1200 കോടിയുടെ മഹാഭാരതത്തിനു പുതിയ നിര്‍മ്മാതാവ്!!!

0

മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വി എ ശ്രീകുമാര്‍ മേനോന്‍ എം ടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ഭീമസേനനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയതായി വാര്‍ത്ത.

 

 

 

 

ആയിരത്തി ഇരുന്നൂറു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന മഹാഭാരതം സിനിമയുടെ നിർമ്മാണ കരാർ സംവിധയകാൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ഡോ എസ് കെ നാരായണനും ചേർന്ന് ഇന്ന് ഒപ്പ് വച്ചു. ജോമോൻ പുത്തൻപുരയ്ക്കൽ,സ്വാമി വിദ്യാനന്ദ, ബിജു ‌‍ഡി, ബിമൽ വേണു എന്നിവർ സന്നിഹിതരായിരുന്നു.

 

 

 

 

You might also like