300 കോടിയുടെ ‘മഹാവീര്‍ കർണ്ണ’ ; കൂറ്റന്‍ മണി പത്നാഭന്റെ മുന്നിൽ !!!

0

തമിഴ് നടൻ ചിയാൻ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മഹാവീർ കർണനു’വേണ്ടി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തിൽ ഉപയോഗിക്കുന്ന കൂറ്റൻ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയിൽ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയി. ആർ.എസ്.വിമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് 4 നില പൊക്കമുള്ള ഈ കൂറ്റൻ രഥത്തിലാണ്. ഇതിൽ 1,001 മണികളാണുണ്ടാവുക.

 

 

അനന്തപത്നാഭന്റെ അടുത്ത് പൂജിച്ചത് ചിത്രത്തിലെ പ്രധാന മണി. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട്. ഇതിന്റെ ഫൈബർ പതിപ്പുകളായിരിക്കും ബാക്കിയുള്ളവ. കുംഭകോണത്താണ് മണി നിർമിച്ചത്. ഹൈദരാബാദിലെ റാമോജി റാവോ ഫിലിം സിറ്റിയിലാണ് കർണൻ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കുന്നത്. 40 പേരടങ്ങിയ സംഘത്തിനാണ് ചുമതല. ഇന്നലെ പണികൾ ആരംഭിച്ചു. മണിക്കു പുറമേ വെങ്കലത്തിൽ തീർത്ത കൂറ്റൻ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകൾക്ക് കയറി നിൽക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകൽപന.

 

 

മണിക്കു പുറമേ വെങ്കലത്തില്‍ തീര്‍ത്ത കൂറ്റന്‍ സിംഹവും രഥത്തിലുണ്ടാകും. നൂറുകണക്കിന് ആളുകള്‍ക്ക് കയറി നില്‍ക്കാവുന്ന തരത്തിലാണ് രഥത്തിന്റെ രൂപകല്‍പന. ക്ഷേത്ര തന്ത്രി ഗോശാലാ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്.

 

 

ചിത്രത്തിൽ വിക്രമിനെ കൂടാതെ വൻ താരനിരതന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, മികച്ച വിശ്വാൽ എഫക്ടിനായി വിദഗ്‌ധർ എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. ഹിന്ദിയടക്കമുള്ള ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറക്കും. വിമലിന്റെ സ്വപ്‌ന പദ്ധതിയാണ് കര്‍ണന്‍. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരത്തെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍ വിക്രം.ആദ്യം പൃഥ്വിരാജിനെയായിരുന്നു കർണനായി തീരുമാനിച്ചിരുന്നത് പിന്നിട് പൃഥ്വിരാജ് പിന്മാറി ചിയാൻ വിക്രമിനെ കർണനായി തീരുമാനിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.

 

You might also like