
‘നിരാശപ്പെട്ടവര്‍ മോഹന്ലാലിനെക്കുറിച്ചോര്ക്കണം’ – മേജര്‍ രവി
പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഒടിയന് തീയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമുണ്ടായി. ഒടിയന് ഒരു ക്ലാസ് ചിത്രമാണെന്നും നെഗറ്റീവിറ്റി കൊണ്ട് കൊല്ലരുതെന്നും അഭ്യര്‍ഥിക്കുകയാണ് സംവിധായകന് മേജര്‍ രവി.ഒടിയന് എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ പ്രേക്ഷക്രിലേക്ക് എത്തിക്കുന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. മേജർ രവി തന്റെ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്.
ഒടിയന് ഒരു ക്ലാസ് ചിത്രമാണെന്നും അമിതമായ പ്രചാരണമാണ് ചില ആരാധകരെ നിരാശപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.നാളുകളായി ഫേസ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നും ഒടിയന് കണ്ടതിന് ശേഷം പ്രതികരണം അറിയിക്കണമെന്ന് തോന്നിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഒടിയനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയയെ തിരിച്ച് തരാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നടത്തിയ പ്രയത്നം ചെറുതല്ല. നെഗറ്റിവിറ്റിയെക്കൊണ്ട് സിനിമയെ കൊല്ലുന്നതിന് മുന്‍പ് അതേക്കുറിച്ചെങ്കിലും ഓര്‍ക്കുകയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അമിതമായ പ്രമോഷന് അത് ആരാധകര്‍ക്ക് നല്കിയ പ്രതീക്ഷ അതായിരിക്കാം പലര്‍ക്കും സിനിമ കണ്ട് നിരാശ തോന്നിയതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
‘ഒടിയനെ’തിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങൾ ഉയരുമ്പോൾ സിനിമയിലെ നായിക കൂടിയായ മഞ്ജു വാരിയർ മൗനം വെടിയണമെന്നായിരുന്നു സംവിധായകൻ വി.എ.ശ്രീകുമാർ മേനോന് ഇന്നലെ ആവശ്യപ്പെട്ടത്. മഞ്ജുവിനെ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് തനിക്ക് നേരെ ആക്രമണങ്ങൾ വരുന്നത്. നാല്, അഞ്ച് വർഷമായിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും ഇത് മനസിലാകുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ചിലർ കരുതിക്കൂടി നടത്തുന്ന ആക്രമണമാണ് ഒടിയന് എന്ന സിനിമയ്ക്ക് നേരെയുള്ളതെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. എന്നാൽ മേജർ രവി ഈ അഭിപ്രായം പറഞ്ഞതോടെ സോഷ്യൽ മീഡിയയിലെ ട്രോളന്മാർ അദ്ദേഹത്തെത്തും വെറുതെ വിട്ടില്ല. ഒടിയനെയും മോഹൻലാലിനെയും പുകഴ്ത്തിയാൽ താരത്തിന്റെ അടുത്ത ചിത്രം മേജറിന് ലഭിക്കും , വീണ്ടും മേജർ – മോഹൻലാൽ പട്ടാള കഥ വരും .. എന്നൊക്കെയാണ് പുതിയ ട്രോൾ.