സിനിമ തലയ്ക്കു പിടിച്ചവർക്ക് ‘ഓസ്കർ ഗോസ് ടു’ ഒരു അനുഭവമായിരിക്കും : മാല പാർവതി പറയുന്നു….

0

 

 

 

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ് ഓസ്കർ ഗോസ് ടു റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിൽ സംവിധായകനാകാൻ ആഗ്രഹിച്ചു നടക്കുന്ന യുവാവിന്റെ ജീവതമാണ് പറയുന്നത്.

 

'And the ഓസ്ക്കാർ goes to'… ഗോദയ്ക്ക് ശേഷം വീണ്ടും ടൊവീനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ.സലീം അഹമ്മദ് സംവിധാനം…

Posted by Maala Parvathi on Wednesday, June 19, 2019

 

ടൊവിനോയുടെ അമ്മയുടെ വേഷത്തിലാണ് സിനിമയിൽ മാല പാർവതി എത്തുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് സിനിമയെ കുറിച്ച് പറയുന്നത്.

 

 

മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’… ഗോദയ്ക്ക് ശേഷം വീണ്ടും ടൊവീനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ.സലീം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതൽ. തിയറ്ററുകളിൽ. അനു ജോസഫ് എടുത്ത സെൽഫി.. ഇരിട്ടിയായിരുന്നു ലൊക്കേഷൻ.. നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും.”

 

 

ഒരു സിനിമാമോഹി വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ വിജയിക്കുകയും ഓസ്‌കാർ എൻട്രി ലഭിക്കുന്നതും സിനിമ അവിടെ വരെ എത്തിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളുമാണ് ‘ആൻഡ് ദ് ഓസ്കർ ഗോസ് ടു’ പറയുന്നത്.അനു സിത്താരയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം ബിജിബാൽ. ഛായാഗ്രഹണം മധു അമ്പാട്ട്, ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ചിത്രം ജൂൺ 21 നാളെ തീയേറ്ററിൽ എത്തും.

' And the ഓസ്ക്കാർ goes to 'Releasing tomorrow.. കാണാൻ പറ്റുന്നവർ കാണണം. ഒരു സിനിമയുണ്ടാക്കുന്നതിന്റെ പിന്നിലെ ശ്രമമാണ് സിനിമ.

Posted by Maala Parvathi on Thursday, June 20, 2019

 

You might also like