‘സ്ത്രീകളോട് അപമര്യാദയായി മമ്മൂട്ടിക്ക പെരുമാറി’ സത്യാവസ്ഥയെന്ന് നടി മാല പാര്വ്വതി

0

 

 

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നടി മാല പാര്വ്വതി തനിക്കുണ്ടായ ദുരാനുഭവം വെളിപ്പെടുത്തിയതാണ്. ഏറ്റവുമൊടുവിൽ മാല പാർവതി പുറത്തിറക്കിയ ഒരു വോയിസ് ക്ലിപ്പിൽ അവർ നടത്തുന്ന ചില ആരോപണങ്ങളിൽ ‘മമ്മൂട്ടിക്ക’ എന്ന പേര് വന്നു പോകുന്നുണ്ട്. സ്ത്രീകളോടുള്ള മോശം പെരുമാറ്റവുമായി മറ്റും ബന്ധപ്പെടുത്തി ഒരുപാട് ആരോപണങ്ങളാണ് മമ്മൂട്ടിക്ക എന്ന പേരിൽ മാല വോയ്‌സ് ക്ലിപ്പിൽ പാർവതി ഉന്നയിച്ചത്. ഇതൊരു വാർത്തയായതോടെ യഥാർത്ഥത്തിൽ സിനിമാ നടൻ മമ്മൂട്ടിയെ ആണോ നടി ഉദ്ദേശിച്ചത് എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ അടക്കം ഇതിൽ മാലാ പാർവതി ഏതു മമ്മൂട്ടിയെയാണ് ഉദ്ദേശിച്ചതെന്ന് ജനങ്ങൾക്കുമുമ്പിൽ വ്യക്തമാക്കി കൊടുക്കണം, അല്ലെങ്കിൽ ആ പാവം നടൻ മമ്മൂട്ടി ഇതിന്റെ പേരിൽ ആരോപണവിധേയനാകും, എന്ന് പറഞ്ഞുക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

 

 

അതുകൊണ്ട് നടി മാലാ പാർവതി ഉന്നയിച്ച വാദങ്ങളിൽ ഉള്ള മമ്മൂട്ടി ഏതു മമ്മൂട്ടിയാണ് എന്ന് വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിശദീകരണവുമായി പുതിയ വോയിസ് ക്ലിപ്പുമായി എത്തിയിരിക്കുകയാണ് നടി മാല പാർവതി. ഈ ഓഡിയോ ക്ലിപ്പിൽ അവർ വ്യക്തമാക്കുന്നത് ‘മലയാള സിനിമയുടെ മെഗാസ്റ്റാർ നടൻ മമ്മൂട്ടിയെ കുറിച്ച് അല്ല താൻ വോയിസിൽ പറഞ്ഞത് എന്നും ‘മമ്മൂട്ടിക്ക’ എന്ന് പേരുള്ള ഹാപ്പി സർദാർ സെറ്റിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയെക്കുറിച്ചാണ് പറഞ്ഞത് എന്നുമാണ്.

 

മാല പാർവതി പറയുന്നത് ഇങ്ങനെ..

എന്റെ പേരിൽ ഒരു വോയിസ് നോട്ട് കിടന്ന് കറങ്ങുന്നുണ്ട്. അതിനകത്ത് ഞാൻ മെൻഷൻ ചെയ്തിരിക്കുന്ന പേര് നടൻ മമ്മൂട്ടിയുടേത് അല്ല. മമ്മൂട്ടിക്ക എന്ന് പറയുന്ന ഒരാളാണ്. അയാളു പോണ്ടിച്ചേരിയിൽ ആണ് താമസിക്കുന്നത് ആരുടെ ഗൾഫിലെ ഒരു ഫോൺ നമ്പർ എന്റെ കയ്യിൽ ഉണ്ട് അയാൾ എനിക്ക് ഒരു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു ഹായ് പാർവതി എന്ന് പറഞ്ഞിട്ട്. അയാൾ അവിടെ നിന്ന് സ്ത്രീകളുടെ മുറിയിൽ ഇരിക്കുകയും എല്ലാവരോടും ഒരു flirt ചെയ്യുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഞാനത് ബ്ലോക്ക് ചെയ്തതായിരുന്നു അങ്ങനെ വന്നിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു. ഇയാൾ എന്നോട് സംസാരിക്കാൻ പാടില്ല എന്നും പറഞ്ഞു. അത് മമ്മൂട്ടിക്ക എന്നു പറയുന്ന ആളാണ്. രണ്ടാമത്തെ കാര്യം ഈ പ്രൊഡക്ഷനിൽ ആൾക്കാരെ മുഴുവൻ സമയവും കാളിദാസ് ജയറാം അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നു പറഞ്ഞജയറാം അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നു നുണ പറഞ്ഞ് ഫുൾ ടൈം അവനെ കുറിച്ചുള്ള കഥകൾ പറയുകയായിരുന്നു ജോലി. ഈ പറഞ്ഞ ആളോട് തന്നെയാണ് ഞാൻ ഇത് തിരിച്ചു പറഞ്ഞത്. അത് അയാൾക്ക് അറിയാം അതുകൊണ്ടാണ് അത് ഡീറ്റെയിൽ ചെയ്യാത്തത്. അപ്പോ ഇങ്ങനെയുള്ള ഒരു സെറ്റായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്.” – മാല പാർവതി വ്യക്തമാക്കി.

You might also like