ആദ്യം ദുല്ഖറിന്റെ നടി ,പിന്നെ സ്റ്റൈൽ മന്നന്റെ, ഇപ്പോൾ ഇതാ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം !!!

0
Image result for malavika mohan with vijay devarakonda
ആദ്യം ദുൽഖറിന്റെ   നായികയായി തിളങ്ങി പിന്നെ സ്റ്റൈൽ മന്നന്റെ കൂടെ തമിഴ്‌ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ യുവാക്കളുടെ ഹരമായ ജയ് ദേവരാക്കൊണ്ടെയുടെ  നായികയാവാൻ  ഒരുങ്ങുകയാണ് മാളവിക മോഹൻ. ടോളിവുഡിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് നടി. പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ ഈ നടി പ്രിയങ്കരിയായി മാറിയത്.
Image result for malavika mohan with vijay devarakonda
താരത്തിന്റെ കന്നി ചിത്രം തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ വിജയ് ദേവരാക്കൊണ്ടെയ്ക്കൊപ്പമാണ്. അരവിന്ദ് അന്നാമല സംവിധാനം ചെയ്യുന്ന ഹീറോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.ഒരു പ്രൊഫഷണൽ ബൈക്ക് റൈസർ വിജയ് ചിത്രത്തിലെത്തുന്നത്. എന്നാൽ മാളവികയുടെ കഥാപാത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല. എന്തായാലും സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.
Image result for malavika mohan with vijay devarakonda
2
013 ൽ സിനിമയിലെത്തിയ മാളവിക മലയാളം, ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷയിൽ അഭിനയിച്ചിട്ടുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ താരങ്ങളോടൊപ്പം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളായിരുന്നു. രജനികാന്തിന്റെ പേട്ടയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായം പേട്ടയിലെ കഥാപാത്രത്തിന് ലഭിച്ചിരുന്നു. മോഡലിംഗിലും താല്പര്യമുള്ള നടിക്ക് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടിവായ  നടിയുടെ ചിത്രങ്ങളെല്ലാം ആരാധകർ ആഘോഷിക്കാറുണ്ട്.
You might also like