രണ്ടെ രണ്ട് സിനിമകള്‍ കൊണ്ട് നയന്‍താരയെ മാളവിക മോഹനന്‍ എങ്ങനെ കടത്തിവെട്ടി? !

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് എന്നാൽ തമിഴും തെലുങ്കുമൊക്കെ പെട്ടന്ന് തന്നെ കീഴടക്കിയ മാളവിക മോഹനന്‍.

0

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച് എന്നാൽ തമിഴും തെലുങ്കുമൊക്കെ പെട്ടന്ന് തന്നെ കീഴടക്കിയ മാളവിക മോഹനന്‍. ദുല്‍ഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചതു. മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോള്‍ ബോളിവുഡ് വരെ കീഴടക്കിയ നടിയാണ് മാളവിക. ഇപ്പോൾ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണെങ്കിലും അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി മാളവികയ്ക്കാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


കോളിവുഡില്‍ രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. തൊട്ടു പിന്നാലെ മാളവിക നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ മാസ്റ്ററില്‍ ആയിരുന്നു. സിനിമ കൊവിഡ് പ്രതിസന്ധിമൂലം റീലീസ് ആയില്ല എന്നാൽ പോസ്റ്ററുകള്‍ നേരത്തെ എത്തിയിരുന്നു.

ശരീരത്തിൽ കുട്ടികളേക്കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമ. പുറകെ വൻ വിവാദം.

ഈ ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 5 കോടിയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നതു. ലേഡി സൂപ്പർ സ്റ്റാർ ഒരു ചിത്രത്തിനു വാങ്ങുന്ന പ്രതിഫലം 4 കോടിയാണ്. എന്നാല്‍ മാളവിക അതിനെ കടത്തിവെട്ടിയിരിക്കുകയാണ് ഇപ്പോൾ. ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാന്‍ പോയിരുന്നു.

ബിയോണ്ട് ക്ലൈഡ്സ് എന്ന ചിത്രത്തിലൂടെയാണ് മാളവിക ഹിന്ദിയില്‍ അഭിനയിച്ചത്. ഇപ്പോൾ ഹിന്ദിയില്‍ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാന്‍ പോവുകയാണ് നടി.

You might also like