
എനിക്ക് പകരം അവരുടെ കാമുകിമാരെ അവര്‍ നായികയാക്കും, അങ്ങനെ അവസരങ്ങൾ നഷ്ടമായി : മല്ലിക ഷെരാവത്
മര്‍ഡര്‍ എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിലെ ഗ്ലാമറസ് നായികയായി മാറിയ താരമാണ് മല്ലിക ഷെരാവത്. ശക്തമായ അഭിപ്രായങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള മല്ലികയുടെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അവസരങ്ങൾ നഷ്ടപ്പെട്ട കാര്യങ്ങൾ നടി ഇപ്പോൾ വെളിപ്പെടുത്തുന്നു.
ഞാന്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനാല്‍ നിരവധി സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ഒരുപാട് സംസാരിക്കുകയും അഭിപ്രായം പറയുന്നയാളുമാണ് അതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് ചില നായകന്മാര് പറയുന്നത് കേട്ടിട്ടുണ്ട്. എനിക്ക് പകരം അവരുടെ കാമുകിമാരെ അവര്‍ നായികയാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എനിക്ക് ഏതാണ്ട് 20-30 സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. അതെന്റെ ക്രമേണയുള്ള വളര്‍ച്ചയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അവരെല്ലാം വെറും വിഡ്ഢികളായിട്ടാണ് എനിക്ക് തോന്നുന്നത്”- മല്ലിക പറയുന്നു.