‘ആ ജോലി വളരെ ഭംഗിയായി എന്റെ മോൾ ചെയ്തു’ : സുപ്രിയയെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരന്‍.

0

Image result for mallika sukumaran and supriya

 

 

 

 

സിനിമയിലായാലും ജീവിതത്തിലായാലും നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരപുത്രനാണ് പൃഥ്വിരാജ്. കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയും അഭിപ്രായ പ്രകടനവും നടത്തുന്നതിനാല്‍ തന്റേടി, അഹങ്കാരി, ജാഡ ഇത്യാദി വിശേഷങ്ങള്‍ തുടക്കത്തില്‍ തന്നെ താരപുത്രന് ചാര്‍ത്തിക്കൊടുത്തിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് താരപുത്രന്‍ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസുമായെത്തിയത്.

 

 

 

 

Image result for mallika sukumaran

 

 

 

 

 

സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. മികച്ച സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യവുമായാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന ചിത്രം നയന് എല്ലാ ഭാവുകങ്ങളും നേർന്ന് അമ്മ മല്ലിക സുകുമാരൻ .ചിത്രം പ്രാവര്‍ത്തികമാക്കിയതിന്റെ 75 ശതമാനവും പങ്ക് സുപ്രിയയാണ് വഹിച്ചതെന്ന് അവര്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

നയന്‍ സിനിമയുടെ പ്രൊഡക്ഷനില്‍ സുപ്രിയ നടത്തിയ ഇടപെടലുകള്‍ക്ക് അഭിനന്ദനവുമായാണ് ഇത്തവണ മല്ലിക എത്തിയിട്ടുള്ളത്.സംവിധാനത്തിലും നിര്‍മ്മാണത്തിലും ചുവട് വെച്ച പൃഥ്വിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി സുപ്രിയ മേനോന്‍ ഒപ്പമുണ്ടായിരുന്നു.

 

 

 

 

Image result for supriya and prithviraj

 

 

 

 

നയന് ഭാവുകങ്ങള്‍ നേരുന്നതിനൊപ്പം തന്നെ സിനിമ പ്രാവര്‍ത്തികമാക്കിയതില്‍ 75 ശതമാനം ക്രെഡിറ്റും മരുമകള്‍ക്കാണെന്നും അവര്‍ പറയുന്നു. ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. 50 അല്ല 75 ശതമാനം ജോലിയും സുപ്രിയയുടേതാണ്.ഫെബ്രുവരി ഏഴിനാണ് നയന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

 

 

 

 

Mallika Sukumaran speaks about Prithviraj

Mallika Sukumaran speaks about Prithvi’s relentless pursuit of Creative Excellence Watch #9Movie in cinemas everywhere | February 7th

Posted by 9 – Movie on Saturday, February 2, 2019

You might also like