മാമാങ്കത്തില്‍ അനു സിത്താരയ്ക്ക് പിന്നാലെ കനിഹയും !!!
മമ്മൂട്ടി ബജറ്റ് ചിത്രം മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പിന്നാലെ കനിഹയും ലൊക്കേഷനിൽ എത്തി. അനുവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് കനിഹ ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം തന്നെ നടി കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയ്ക്കൊപ്പം ഇത് കനിഹയുടെ രണ്ടാമത്തെ ചരിത്രസിനിമയാണ്.
മാമാങ്കത്തിന്റെ സംവിധായകനെ മാറ്റിയ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം മൊഴിമാറ്റം നടത്തും. ആര് സി കമലാകണ്ണനാണ് മാമാങ്കത്തിൽ വിഎഫ്എക്സ് ചെയ്യുന്നത്. ബാഹുബലി 2, മഗധീര, ഈച്ച എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ കമലാകണ്ണന്റെ കരവിരുത് പ്രകടമാണ്. ചിത്രകഥ പറയുന്ന ചിത്രമാണ് മാമാങ്കം. ലക്ഷക്കണക്കിന് വരുന്ന ആരാധകരും ചലച്ചിത്ര പ്രേമികളും അക്ഷമരായി കാത്തിരിക്കുകയാണ് മാമാങ്കത്തിനായി.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും. തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര് സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.