ധ്രുവനെ മാമാങ്കത്തിലേക്ക് തിരിച്ച് കൊണ്ടുവരുമോ ? മമ്മൂട്ടി ഇടപെടും ..!

0

 

 

 

 

ക്വീന്‍ എന്ന തന്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ധ്രുവന്‍. മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിലേക്ക് ധ്രുവനെ തിരഞ്ഞെടുത്ത വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം ഇരട്ടിയാക്കുന്നതായിരുന്നു. ചിത്രത്തിനു വേണ്ടിയുള്ള കിടിലന്‍ മേയ്‌ക്കോവര്‍ ധ്രുവന് പ്രശംസകള്‍ ഏറെ നേടികൊടുത്തു. എന്നാല്‍ ധ്രുവനെ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയെന്ന വിവരം ഏറെ വിഷമത്തിലാണ് ആരാധകർ എടുത്തത്.

 

 

 

 

 

 

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൽ നിന്നും ക്വീൻ താരം ധ്രുവനെ പുറത്താക്കിയതായി വെളിപ്പെടുത്തൽ വരുന്നത്. കാരണമൊന്നും അറിയിക്കാതെയായിരുന്നു പുറത്താക്കലെന്നാണ് ധ്രുവ് പറഞ്ഞത്.ധ്രുവനെ പുറത്താക്കിയത് അറിയില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈഗോ പ്രശ്നം മൂലം ആകാനാണ് സാധ്യതയെന്ന് സംവിധായകൻ സജീവ് പിള്ള ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു. ധ്രുവനെ പ്രശംസിച്ച് മമ്മൂക്കയും സംസാരിച്ചിരുന്നുവെന്നും അസാധ്യപ്രകടനമാണെന്നും സംവിധായകൻ പറയുന്നു.

 

 

 

 

 

 

അതേസമയം, നിർമാതാവിന്റെ ഇടപെടലാണ് ഈ പുറത്താക്കലിനു കാരണമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മമ്മൂട്ടി ഇടപെടുമെന്നും ഉടൻ തന്നെ ധ്രുവനെ മമാങ്കത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആരാധകർ പറയുന്നു. അതിനു സാധിച്ചില്ലെങ്കിൽ ധ്രുവന് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നല്ലൊരു വേഷം മാറ്റിവെയ്ക്കുമെന്നും ഇവർ പറയുന്നുണ്ട്.

 

 

 

മികച്ച അഭിനേതാവായ ധ്രുവന്‍ ഒരു വര്‍ഷം കഠിനാധ്വാനം ചെയ്തിട്ടാണ് ഒരു യോദ്ധാവിന്റെ രുപത്തിലേക്ക് എത്തിയത്. അസാധ്യമാണ് ധ്രുവന്റെ അഭിനയ പാടവം. സ്‌ക്രിപ്റ്റ് എല്ലാം മനപാഠമാണ്. മാറ്റിയതിന്റെ കാരണം എനിക്ക് വ്യക്തമല്ല. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ധ്രുവനെ മാറ്റിയതില്‍ അഭ്യുഹങ്ങള്‍ ഏറെയാണ്.

You might also like