ഉണ്ണിമായയായി പ്രാചി തെഹ്ലാന്‍; “മാമാങ്കം” രണ്ടാം പോസ്റ്റര്‍ പുറത്തിറങ്ങി.

0

 

മെഗാസ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ രണ്ടാം പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറുത്തുവിട്ടത്. സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രാചി തെഹ്ലാന്‍ ആണ് പോസ്റ്ററിലെ പ്രധാന താരം. മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒന്നിച്ചുള്ള ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

 

 

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് “മാമാങ്കം”. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. പ്രാചി തെഹ്ലാന്‍ ആണ് നായിക.

 

 

 

എം പദ്‌മകുമാറാണ് സംവിധാനം. കാവ്യാ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

 

 

You might also like