വീറോടെ ചീറിപ്പായുന്ന യോദ്ധാവായി മമ്മൂട്ടി :മാമാങ്കം റിലീസ് തീയ്യതി ഇതാ…..

0

 

 

 

 

വീറോടെ ചീറിപാഞ്ഞെത്തുന്ന യോദ്ധാവിന്റെ വേഷത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന മാമാങ്കത്തിന്റെ റിലീസ് ഡേറ്റ് പ്രാഖ്യാപിച്ചു. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

 

 

 

ഒക്ടോബര്‍ ഏട്ടിന് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെയുണ്ടായിട്ടില്ല. ദസറയോടനുബന്ധിച്ച് സിനിമ എത്തുമെന്ന് അറിയുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

 

 

മ ണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് അറിയുന്നു. മമ്മൂക്കയ്‌ക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനു സിത്താര. പ്രചി തെഹ്ലന്‍,കനിഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. വലിയ മുതല്‍ മുടക്കിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

 

You might also like