
മാമാങ്കത്തിനായി മെയ്യഭ്യാസിയുടെ കരുത്ത് കാട്ടുന്ന ശരീരം സ്വന്തമാക്കി ഉണ്ണി മുകുന്ദന്.



തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ചോക്ലേറ്റും മാമാങ്കവുമെന്ന് ഉണ്ണി മുകുന്ദന് മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മാമാങ്കത്തിനായുള്ള തന്റെ കഥാപാത്രത്തിന് വേണ്ടി കഠിനമായ കായികാധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്. മെയ്യഭ്യാസിയുടെ ശാരീരിക കരുത്ത് പ്രകടമാക്കുന്ന തരത്തിലുള്ള വേഷമായിരിക്കും ഉണ്ണി മുകുന്ദന് ചിത്രത്തില്‍ അവതരിപ്പിക്കുക.
എം പത്മകുമാറാണ് ചിത്രം ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. മുന്‍പ് സജീവ് പിള്ളയായിരുന്നു ചിത്ത്രതിന്റെ സംവിധാനം ചെയ്തിരുന്നത്. സംവിധായകനെ പുറത്താക്കിയ ശേഷം എം പത്മകുമാറിനെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.