ജോണ്‍ എബ്രഹാം പാലക്കല്‍ പൊരിച്ചു !!! വൈറൽ ലെവൽ ..

0

 

mammootty-mass-look

 

 

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പതിനെട്ടാം പടി’ എന്ന സിനിമയിലെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ,ഒരു വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂക്കയുടെ സ്റ്റെെലന്‍ ചിത്രമാണ് പുറത്ത് വന്നിരിക്കന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫെയ്സബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

 

 

Pathinettam Padi

Posted by Mammootty on Sunday, March 17, 2019

 

 

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണുള്ളത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ നിര്‍മ്മിക്കുന്ന ആക്ഷന്‍ ‍ഡ്രാമ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

 

 

Image may contain: 1 person, standing and outdoor

 

പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഇൗ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളർത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി നിൽക്കുന്നത്.

 

 

 

Image result for pathinettam padi

 

 

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ചിത്രമാണ് പതിെനട്ടാം പടി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.

You might also like