21 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി- സ​ത്യൻ അ​ന്തി​ക്കാ​ട് സിനിമ

0

Image result for sathyan anthikad and mammootty

 

 

 

21 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സ​ത്യൻ അ​ന്തി​ക്കാ​ടും ഒന്നിക്കുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയമാണ് നേടിയത്. ഇപ്പോളിതാ ഈ വര്‍ഷം അത്തരത്തില്‍ മറ്റൊരു ഒത്തു കൂടല്‍ കൂടി ആരാധകര്‍ക്ക് പ്രതീക്ഷിക്കാമെന്ന സൂചന നല്‍കിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

 

 

 

 

 

 

 

തന്റെ അടുത്ത പടത്തിൽ മമ്മൂട്ടിയായിരിക്കും നായകനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. അങ്ങനെയാണെങ്കിൽ 21 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും. 21 വര്‍ഷം മുമ്പ് ‘ഒരാള്‍ മാത്രം’ എന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്.

 

 

 

 

Image result for sathyan anthikad and mammootty

 

 

 

 

‘മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാദ്ധ്യതയുണ്ട്.’പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

 

 

 

 

 

 

 

You might also like