
ജീവിതം വരെ പണയം വച്ച് സിനിമയ്ക്കു പോയ ആളാണ് : പ്രീഡിഗ്രിക്ക് തോറ്റതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി !
മമ്മൂട്ടിയുടെ സിനിമയോടുള്ള ആവേശം എന്നും ചർച്ചയായിട്ടുള്ളതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സിനിമ സ്നേഹത്തിന്റെ മറ്റൊരു കഥകൂടി വെളിപ്പെടുത്തുകയാണ് അദ്ദേഹം. പ്രീഡിഗ്രി സെക്കന്റ് ഇയർ തോറ്റത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് മമ്മൂട്ടി. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ‘എവിടെ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്.
‘സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ ഭയങ്കര ഇഷ്ടമാണ്. സിനിമ കാണാന്‍ പോയ കാരണം പള്ളിക്കൂടത്തില്‍ ഒരുവര്‍ഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ്’- മമ്മൂട്ടി പറയുന്നു.
ബോബി- സഞ്ജയ് ടീമിനെ മമ്മൂട്ടി ട്രോളുകയും ചെയ്തു. ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവര്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല- മമ്മൂട്ടി പറയുന്നു.