40 കോടി ബജറ്റില്‍ അമീർ ; മമ്മൂട്ടി നല്‍കിയത് നാല് മാസത്തെ സമയം !!

0

 

 

ദി ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘അമീര്‍’. ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയ ചിത്രങ്ങളായിരുന്നു ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങള്‍. ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

 

 

 

 

 

പ്രഖ്യപന വേളമുതല്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണിത്. ചിത്രത്തിന്റെ സൂട്ടിംഗ് ഏപ്രില്‍ അവസാനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 40 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും അമീര്‍. ഈ ചിത്രത്തിനായി മമ്മൂട്ടി നാല് മാസത്തെ ഡേറ്റാണ് നല്‍കിയിരിക്കുന്നത്.

 

 

 

 

 

ദുബായ് കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തും. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക.

 

 

 

 

 

ഒരുങ്ങുന്ന ഒരു അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകും ഇതെന്നാണ് വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

 

 

 

 

You might also like