ബിലാൽ വീര്യം കൂടിയ വീഞ്ഞ്: ബിലാൽ ഷൂട്ടിംഗ് ഉടൻ തുടങ്ങുന്നു !!!

0

 

 

 

 

 

ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ബിലാൽ തുടങ്ങാനുള്ള അവസാന ഒരുക്കത്തിലെന്ന് റിപോർട്ടുകൾ ലഭിക്കുന്നു. കാലമെത്രകഴിഞ്ഞാലും ബിഗ് ബി എന്ന സിനിമയും സിനിമയിലെ സംഭാഷണങ്ങളും മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികൾ ഉള്ളിടത്തോളം കാലം നാം ആവർത്തിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെയാണ് ബിലാൽ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കാനുള്ള കാരണത്തിൽ ഒന്നും.

 

 

 

ചിത്രത്തെ കുറിച്ച് കുറച്ചു നാളുകളായി വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ സൗബിൻ അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർ വീണ്ടും ആവേശത്തിൽ ആയിരിക്കുന്നത്. ബിഗ് ബി എന്ന ക്യാപ്ഷനോട് കൂടി അമൽ നീരദിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു സൗബിൻ.ഇതോടെ ബിലാൽ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങി എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എന്തായാലും മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ബിലാലിന് വേണ്ടി.

 

 

ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.

You might also like