മമ്മൂട്ടി സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു : രോക്ഷം പുണ്ട ജനങ്ങൾ , പിന്നീട് സംഭവിച്ചത് ….!!

0

മലയാള നടന്മാരിൽ ഏറ്റവും കൂടുതൽ വാഹനപ്രിയമുള്ള നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്നത് പരസ്യമായ രഹസ്യമാണ്. പുതിയ വണ്ടികളെല്ലാം യുവാക്കൾ ഓടിക്കുന്നതിനേക്കാൾ അടിപൊളിയായി ഓടിക്കുന്ന വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലാവാറുണ്ട്. അതെ ഭ്രമം മകൻ ദുല്ഖര് സൽമാനും ഉണ്ടെങ്കിലും മമ്മൂട്ടി തന്നെയാണ് വണ്ടി പ്രിയൻ.

 

 

 

ഡ്രൈവർ ഒപ്പമുണ്ടെങ്കിലും മമ്മൂട്ടി തന്നെയാണ് വണ്ടി എടുക്കാറുള്ളത്.എന്നാൽ മമ്മൂട്ടിക്ക് ഒരിക്കൽ പുലിവാല് പിടിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുത്തുന്നത്.പുറപ്പാട് എന്ന സിനിമ നടക്കുന്ന സമയം. ഇതേ സമയം തന്നെയാണ് ഷാജി കൈലാസിന്റെ ചിത്രവും ഐ.വി ശശിയുടെ മൃഗയയുടെയും ഷൂട്ടിംഗ് നടക്കുന്നത്. പുറപ്പാടിൽ അഭിനയിക്കുന്ന മമ്മൂക്കയ്‌ക്കും ഷാജിയുടെ ചിത്രത്തിൽ അഭിനയിക്കുന്ന നടൻ മഹേഷിനും മൃഗയയുടെ സെറ്റിലെത്തണം. ഇരുവരുമുള്ള യാത്രയ്‌ക്കിടയിൽ ഒരു വഴിയാത്രക്കാരനെ മമ്മൂക്കയുടെ വാഹനം ഇടിച്ചിട്ടു. മമ്മൂക്ക തന്നെയാണ് വാഹനം ഓടിച്ചത്.

 

 

 

സംഭവം പ്രശ്‌നമായതോടെ മഹേഷ് കാറിൽ നിന്നിറങ്ങി ക്ഷമ ചോദിച്ചു. എന്നാൽ വാഹനം ഓടിച്ചത് മമ്മൂക്കയാണെന്ന് ആരും അറിഞ്ഞില്ല. ജനം അറിയാതിരിക്കാൻ മമ്മൂട്ടി പുറത്തിറങ്ങിയതുമില്ല. ഒടുവിൽ പ്രശ്‌നം വഷളായി ജനങ്ങൾ കാർ തല്ലി പൊളിക്കുമെന്ന അവസ്ഥ വന്നപ്പോൾ മമ്മൂക്ക പുറത്തിറങ്ങി. തലയിൽ ചുമന്ന കെട്ടുമൊക്കെയായി മമ്മൂക്കയെ കണ്ട് ജങ്ങൾ ഞെട്ടി. ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് മമ്മൂട്ടി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

 

 

 

നിരവധി നടി നടന്മാർക്ക് ഇത്തരത്തിലുള്ള അമളികൾ പറ്റിയിട്ടുണ്ട്. മമ്മൂക്ക ആയത്കൊണ്ട് തെറ്റല്ലാതിരിക്കില്ലല്ലോ എന്നാണ് ഈ വാർത്ത അറിഞ്ഞ ആരാധകർ പറയുന്നു. അദ്ദേഹത്തിന്റെ സിംപിൾ ആയ വ്യക്തിത്വത്തെയും ആരാധകരാ വാനോളം പുകഴ്ത്തുന്നു.

You might also like