മംഗലശ്ശേരി നീലകണ്ഠനും, ജഗന്നാഥനും കയ്യിൽ നിന്നു പോയി ഒടുവിൽ വല്യേട്ടനായ മമ്മൂട്ടി !!

0

 

 

 

 

 

 

മോഹൻലാൽ എന്ന നടന്റെ ഗ്രാഫ് കുത്തനെ ഉയർത്തിയ കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, ജഗന്നാഥനും. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഈ കഥാപത്രങ്ങളുടെ പ്രൗഢി ഒട്ടും താഴെ പോയിട്ടില്ല. എന്നാൽ മംഗലശ്ശേരി നീലകണ്ഠനാകാന്‍ രഞ്ജിത് ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. മ്മൂട്ടിക്ക് അത് സമ്മതവുമായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ സിനിമ നഷ്ടമായി. ദേവാസുരം ചരിത്ര വിജയവുമായി.

 

 

 

 

 

 

 

 

കോഴിക്കോടു ചാലിപ്പുറത്തെ മുല്ലശ്ശേരി വീട്ടില്‍ മുല്ലശ്ശേരി രാജഗോപാല്‍ എന്ന വ്യക്തിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ രഞ്ജിത്ത് സൃഷ്ടിച്ചെടുത്തത്. സിനിമയിലും സാഹിത്യത്തിലും ഏറെ പരിചിതനായിരുന്ന മുല്ലശ്ശേരി രാജഗോപാല്‍ മമ്മൂട്ടിയുമായി വലിയ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. 2002 ല്‍ മുല്ലശ്ശേരി രാജഗോപാല്‍ അന്തരിച്ചു. പത്താം ചരമവാര്‍ഷികദിനത്തില്‍ തിരക്കുകള്‍ എല്ലാം മാറ്റിവച്ചു മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. അന്നു മമ്മൂട്ടി പറഞ്ഞത് യഥാര്‍ത്ഥ നീലകണ്ഠനാകാന്‍ മോഹന്‍ലാലിനു കഴിഞ്ഞിട്ടില്ല എന്നായിരുന്നു. മുല്ലശ്ശേരി രാജുവിനെ അടുത്തറിയാവുന്നവര്‍ക്ക് ഈ കാര്യം അറിയമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

 

 

 

 

 

 

 

രഞ്ജിത് പിന്നീട് ‘ആറാം തമ്പുരാന്‍’ ആലോചിച്ചപ്പോള്‍ ജഗന്നാഥന്‍ എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയെയും ആലോചിച്ചിരുന്നു. അസുരവംശത്തിന് ശേഷം മനോജ് കെ ജയനെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ആദ്യം ഷാജിയും രഞ്ജിത്തും ചേര്‍ന്ന് പദ്ധതിയിട്ടത്. മനോജ് അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു തീരുമാനം. എന്നാല്‍ ആ തീരുമാനം മാറുന്നത് മണിയന്‍‌പിള്ള രാജു ഈ കഥ കേള്‍ക്കുന്നതോടെയാണ്. ഇത് ഒന്നാന്തരം കഥയാണെന്നും മോഹന്‍ലാല്‍ നായകനായാല്‍ ഗംഭീരമാകുമെന്നും ഷാജിയോടും രഞ്ജിത്തിനോടും രാജു പറഞ്ഞു. ഇതിനകം നിര്‍മ്മാതാവ് സുരേഷ്കുമാറില്‍ നിന്നും കഥ കേട്ട മോഹന്‍ലാലിനും താല്‍പ്പര്യമായി. അങ്ങനെയാണ് ആറാം തമ്പുരാന്‍ ഒരു മോഹന്‍ലാല്‍ ചിത്രമായി മാറുന്നത്. പിന്നീട്, ഷാജിയും രഞ്ജിത്തും ചേര്‍ന്ന് തമ്പുരാന്‍ ശൈലിയില്‍ ഒരു മമ്മൂട്ടിച്ചിത്രമെടുത്തു. അതായിരുന്നു മെഗാഹിറ്റായ ‘വല്യേട്ടന്‍’.

 

 

 

 

You might also like