മണിച്ചിത്രത്താഴിലെ മമ്മൂട്ടി ?!! ഫാസിൽ പറയുന്നു .

0

മലയാള സിനിമയുടെ രണ്ട് മുഖങ്ങളാണ് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും. ഇവർ വിസ്മയം സൃഷ്ട്ടിച്ച കഥാപാത്രങ്ങൾ ഏറെയാണ് മലയാളത്തിൽ.മോഹൻലാൽ ചെയ്ത കഥാപത്രങ്ങൾ മമ്മൂട്ടിക്കും ,മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങൾ മോഹൻലാലിനും കഴിയില്ല എന്നത് ഒരു സത്യമാണ്. ഇരുവരും നല്ല സുഹൃത്തുക്കളാണെങ്കിലും ഇവരുടെ ഫാൻസ്‌ പരസ്പരം വേർതിരിവിലാണ്.

 

മോഹൻലാലിന്റെ പല കഥാപാത്രങ്ങൾ ആദ്യം മമ്മൂട്ടിക്കാണ് അവസരം ലഭിച്ചിരുന്നത്.എന്നാൽ മമ്മൂട്ടിയുടെ ചില സമയ കുറവുമൂലം പല കഥാപാത്രങ്ങളും മോഹൻലാലിലേക്ക് മാറിയിരുന്നത്. ദൃശ്യം എന്ന സിനിമയിലെ നായക കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയെ അവതരിപ്പിക്കാന്‍ സാംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. എന്തോ കാരണത്താല്‍ മമ്മൂട്ടി ആ വേഷം വേണ്ടെന്നുവച്ചു. മോഹന്‍ലാലിലൂടെ ജോര്‍ജ്ജുകുട്ടിയും ദൃശ്യവും മലയാള സിനിമ കീഴടക്കുകയും ചെയ്തു. മുൻപും മമ്മൂട്ടി ഇത് പോലെ ഒരുപാട് വേഷങ്ങൾ നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്.

 

ഇപ്പോൾ ഇതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയുമായി സംവിധായകൻ ഫാസിൽ രംഗത്ത് വന്നിരിക്കുന്നു. മോഹൻലാലിൻറെ എക്കാലത്തെയും ക്ലാസ്സിക് ചിത്രം ‘മണിച്ചിത്രത്താഴ് ‘ ആദ്യം മമ്മൂട്ടിയെയായിരുന്നു സണ്ണിയായി കാസറ്റ് ചെയ്തത് പിന്നിട് അത് മോഹൻലാലിലേക്ക് വന്നതായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ പറയുന്നു. ‘മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്‍റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി’ എന്ന് ഫാസിൽ പറഞ്ഞു.

 

സണ്ണി എന്ന കഥാപത്രം മോഹൻലാൽ ചെയ്താലും മമ്മൂട്ടി ചെയ്താലും മികച്ചതാവുമെന്ന് പ്രേക്ഷകനറിയാം. എന്നാൽ മമ്മൂട്ടി സണ്ണിയായിമാറിയാൽ അതിലെ കുസൃതിയും , തമാശയൊക്കെ പ്രേക്ഷകന് ദഹിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

 

 

You might also like