ഏറ്റവുമധികം പണം സമ്പാദിച്ച ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സൽമാൻ ഖാനും, മമ്മൂട്ടിയും …!

0
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യന്‍ സെലിബ്രറ്റികളില്‍ മലയാളികളായി മമ്മൂട്ടിയും നയന്‍താരയും മാത്രം. ഫോബ്‌സ് മാസിക പട്ടികയില്‍ സല്‍മാന്‍ ഖാന്‍ ആണ് ഒന്നാമത്. ഇതുമൂന്നാം തവണയാണ് കോടി പട്ടികയില്‍ സല്‍മാന്‍ ഒന്നാമതാകുന്നത്.
പട്ടികയില്‍ ഇടംനേടിയ പതിനഞ്ച് താരങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ്. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ സമ്പാദ്യമാണ് ഫോര്‍ബ്‌സ് കണക്കാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെ 253.25 കോടിയാണ് സൽമാന്റെ സമ്പാദ്യം.പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി. 18 കോടിയാണ് മമ്മൂട്ടിയുടെ സമ്പാദ്യം.
മമ്മൂട്ടിയ്‌ക്കൊപ്പം ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും (18 കോടി) 49ാം സ്ഥാനം പങ്കിടുന്നുണ്ട്. 2017ല്‍ 68 കോടിയുമായി ഏഴാം സ്ഥാനത്തായിരുന്നു പ്രിയങ്ക ചോപ്ര. പട്ടികയില്‍ ഇടം നേടിയ മറ്റൊരു മലയാളിയായ നയന്‍താര 69ാം സ്ഥാനത്താണ്. 15.17 കോടിയാണ് നയന്‍ താരയുടെ സമ്പാദ്യം. ദക്ഷിണേന്ത്യയില്‍ നിന്ന് ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു നടിയും നയന്‍താരയാണ്.
50 കോടിയുമായി രജനികാന്ത് 14–ാമതും പവൻ കല്യാൻ 31.33 കോടിയുമായി 24–ാമതും 30.33 കോടിയുമായി വിജയ് 26–ാം സ്ഥാനത്തുമാണ്. 28 കോടിയുമായി ജൂനിയർ എൻടിആർ 28–ാമതും 26 കോടിയുമായി വിക്രം 29–ാമതുമാണ്. 23.67 കോടിയുമായി 34–ാം സ്ഥാനത്ത് വിജയ് സേതുപതിയും സൂര്യയുമാണ്.നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണാണ്. 112.8 കോടിയാണ് നടിയുടെ വരുമാനം.
ദീപികയ്ക്കു പിന്നിൽ 58.83 കോടിയുമായി ആലിയ ഭട്ട് പന്ത്രണ്ടാം സ്ഥാനത്താണ്. 45.83 കോടിയുമായി അനുഷ്ക ശർമ 16–ാം സ്ഥാനത്തുമാണ്. പി.വി സിന്ധു 20–ാംസ്ഥാനം ( 36.5കോടി). കത്രീന (33.67 കോടി) 21–ാം സ്ഥാനത്തും.ആറാമത് ആമിർ ഖാൻ (97.5 കോടി). 7. അമിതാഭ് ബച്ചൻ (96.17 കോടി). 8. രൺവീർ സിങ്(84.67 കോടി). 9. സച്ചിൻ തെൻഡുൽക്കർ (80 കോടി).ഹൃതിക് റോഷൻ (19.56 കോടി), ജോൺ എബ്രഹാം (19.3 കോടി), ധനുഷ് (17.25 കോടി), ഷാഹിദ് കപൂർ (17.17 കോടി), ഐശ്വര്യ റായി (16.83 കോടി), അല്ലു അര്‍ജുൻ (15.67 കോടി), നയൻതാര (15.17 കോടി), കമൽഹാസൻ (14.2 കോടി) എന്നിവരും പട്ടികയിലുണ്ട്.
You might also like