ആ ഒരാൾ മമ്മൂട്ടിയോ ? മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്റെ പുതിയ ചർച്ച

0

മമ്മൂട്ടി മോഹൻലാൽ ഫാൻസിനെ ഏറെ ആവേശത്തിലാഴ്ത്തിയ വാർത്തയായിരുന്നു ‘കുഞ്ഞാലിമരക്കാർ’. കുഞ്ഞാലിമരക്കാറായി ഇരുവരും നേർക്കുനേർ വരുന്നതിന്റെ ആവേശത്തിൽ ആരാധകർ. എന്നാൽ മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടിന്റെ കുഞ്ഞാലിമരക്കാർ ഹൈദരബാദിൽ ചിത്രീകരണം തുടങ്ങി എന്നാൽ മമ്മൂട്ടി സന്തോഷ് ശിവൻ കൂട്ടുക്കെട്ടിന്റെ കുഞ്ഞാലിമാർക്കറിനെ കുറിച്ച് ഒരു വിവരവുമായില്ലാതെ നിരാശയിലായി മമ്മൂട്ടി ആരാധകർ. പ്രിയദര്‍ശന്‍ തന്റെ കുഞ്ഞാലി മരക്കാര്‍ അനൗണ്‍സ് ചെയതതിന് തൊട്ടുപിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ സിനിമയാക്കുന്നത് ഓഗസ്റ്റ് സിനിമാസ് പ്രഖ്യാപിച്ചത്.

 

 

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ താന്‍ ‘കുഞ്ഞാലിമരയ്ക്കാറി’ല്‍ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ടുകുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല എന്നാണ് അന്ന് പ്രിയന്‍ പറഞ്ഞത്.എന്നാല്‍ മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരയ്ക്കാര്‍’ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി .

 

 

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരക്കാര്‍ ഷൂട്ടിംഗ് ആരംഭിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചതോടെ മമ്മൂട്ടി ഫാന്‍സ് തന്നെ ഓഗസ്റ്റ് സിനിമാസിനെയും ഷാജി നടേശനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

 

ഇതിനിടെയാണ് പുതിയ ഒരു ചര്‍ച്ചയ്ക്ക് നിര്‍മ്മാതാവ് ജോബി ജോര്‍ജ് തുടക്കമിട്ടത്. ‘ഒരാള്‍ സമ്മതിച്ചാല്‍ goodwill ചെയ്യും ഇത് സോഷ്യൽ മീഡിയയിൽ ഒരു പ്രൊഫൈലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജോബിയുടെ പ്രഖ്യാപനം. ഇതോടെ കുഞ്ഞാലി മരക്കാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയായിരുന്നു.

 

 

അതേസമയം മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിനായി കൂറ്റന്‍ സെറ്റുകള്‍ ഒരുങ്ങി കഴിഞ്ഞു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മ്മാണമാണ് നേരത്തെ ഹൈദരാബാദില്‍ തുടങ്ങിയത്.ആശിര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം നൂറു കോടി മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്.

 

You might also like