മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കുന്നു ??

0

 

 

നീണ്ട ഇടവേളയ്‌ക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. കൈനിറയെ വേഷങ്ങൾ കിട്ടിയിട്ടും മഞ്ജുവിന്റെ ഉള്ളില്‍ ഒരു വിഷമമുണ്ട്.മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയില്ലെന്നുള്ള വിഷമമാണ് മഞ്ജുവിന് ഉള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.അങ്ങനെ ഒരു ചിത്രം വരുകയാണെങ്കിൽ ആരാധകർക്ക് ഇരട്ടി മധുരമാവും.

 

 

 

 

 

 

തിരിച്ചു വരവിൽ സൂപ്പർ താരം മോഹൻലാലിനൊപ്പമാണ് മഞ്ജു കൂടുതലും അഭിനയിച്ചത്. എന്നും എപ്പോഴും, വില്ലൻ, ഒടിയൻ തുടങ്ങി ഇരുവരുടെയും കൂട്ടുകെട്ട് പഴയതുപോലെ തന്നെ പ്രേക്ഷകനെ വിസ്‌മയിപ്പിച്ചു. ഇപ്പോഴിതാ താൻ ഏറ്റവും അധികം അഭിനയിക്കാൻ ആഗ്രഹിക്കുന്ന നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.

 

 

 

 

 

 

മറ്റാരുമല്ല മെഗാ സ്‌റ്റാർ മമ്മൂട്ടി തന്നെയാണ് ആ നടൻ. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ‘മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ്’ – മഞ്ജു പറഞ്ഞു.

 

 

 

 

 

അതേസമയം, മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൂസിഫർ പൃഥ്വിരാജും, മരക്കാർ പ്രിയദർശനുമാണ് സംവിധാനം ചെയ്യുന്നത്.

You might also like