പുതിയ ചിത്രത്തിൽ ലോകത്തിലെ സമ്പന്നനായ മലയാളിയായി മമ്മൂട്ടി !!

0

 

 

 

 

 

ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായി മമ്മൂട്ടി എത്തുമ്പോൾ ഏറെ ആകാംഷയിലാണ് മമ്മൂട്ടി ഫാൻസ്‌. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് രഞ്ജിത്. അദ്ദേഹം ഒരേസമയം വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റുകളും കലാമൂല്യമുള്ള സിനിമകളും സൃഷ്ടിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ രഞ്ജിത്തിന്‍റെ ഓരോ പ്രൊജക്ടുകളും ഇന്‍ഡസ്ട്രിയിലും പ്രേക്ഷകരിലും ക്യൂരിയോസിറ്റി സൃഷ്ടിക്കും.

 

 

 

 

 

 

 

കഴിഞ്ഞ ചിത്രമായ ഡ്രാമയിൽ നല്ല സിനിമയായിരുന്നെങ്കിലും സാമ്പത്തികമായി വലിയ നേട്ടമായില്ല. അതുകൊണ്ടുതന്നെ കൊമേഴ്സ്യല്‍ മൂല്യം കൂടുതലുള്ള ഒരു കഥയാണ് ഇത്തവണ രഞ്ജിത് തെരഞ്ഞെടുത്തിട്ടുള്ളത്.

 

 

 

 

 

 

 

ലോകത്തിലെ സമ്പന്നനായ മലയാളിയായാണ് മമ്മൂട്ടി എത്തുന്നത്. സമ്പന്നനായ വ്യസ്ഥകളാണ് ചിത്രത്തിൽ രഞ്ജിത്ത് തുറന്ന് കാണിക്കുന്നത്. അയാളുടെ മനസിലെ വിഷമങ്ങളും അയാളുടെ മനസിനെ ഭരിക്കുന്ന ചിന്തകളും സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ സില്ലിയായി തോന്നിയേക്കാം.  എന്നാൽ ആ മനുഷ്യന്റെ മാനസിക പ്രശ്നങ്ങൾ ചിത്രത്തിൽ തുറന്നുകാണിക്കുന്നു.

 

 

 

 

 

 

 

 

ഗൗരവമേറിയ വിഷയത്തെ രസകരമായാണ് രഞ്ജിത് – മമ്മൂട്ടി ചിത്രം ഒരുങ്ങുക എന്നറിയുന്നു. മലയാളത്തിലെ ഒരു പ്രമുഖ ബാനര്‍ ഈ സിനിമ നിര്‍മ്മിക്കും. നിലവില്‍ രഞ്ജിത് ചിത്രങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെയേറെ ചെലവ് വരുന്ന ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ ഈ സിനിമയുടെ ഭാഗമാകുമെന്നും അറിയുന്നു.

You might also like