തമിഴ് സംസാരിക്കാന്‍ പേടിയെന്ന് മമ്മൂട്ടി; സദസ്സ് മുഴുവന്‍ പൊട്ടിച്ചിരി… പിന്നീട് സംഭവിച്ചത്…

0

മമ്മൂട്ടി ചരിത്ര പുരുഷനായെത്തുന്ന മാമാങ്കം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്ന ചിത്രം കൂടിയാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു ചരിത്ര സിനിമയുമായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്നൊരു പരിപാടിയില്‍ മമ്മൂട്ടിയുടെ പ്രസംഗം വൈറലാവുകയാണ്. പരിപാടിയില്‍ തമിഴ് ആരാധകരോട് തമിഴിലാണ് മമ്മൂട്ടി സംസാരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തമിഴ് സംസാരിയ്ക്കാന്‍ തനിയ്ക്ക് പേടിയാണെന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. തമിഴ് സംസാരിക്കാന്‍ പേടിയെന്ന് പറഞ്ഞപ്പോള്‍ സദസ്സ് മുഴുവന്‍ ചിരിച്ചു. എന്നാല്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ഗംഭീര തമിഴ് പ്രസംഗം തന്നെയാണ് മമ്മൂട്ടി നടത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രസംഗത്തെ ഏറ്റെടുത്തത്.

നേരത്തെ മാമാങ്കം തമിഴ് ഡബ്ബിംഗിനിടയിലെ രസകരമായ നിമിഷങ്ങള്‍ മമ്മൂട്ടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഡബ്ബിംഗില്‍ മമ്മൂട്ടിയെ സഹായിക്കുന്ന തമിഴ് സംവിധായകന്‍ റാമിന്റെയും മാമാങ്കം സംവിധായകന്‍ പദ്മകുമാറിന്റെയും വീഡിയോയായിരുന്നു താരം അന്ന് പങ്കുവെച്ചത്. സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടി വീഡിയോ പങ്കുവെച്ചത്. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റുകളിലൊന്നായ പേരന്‍പിന്റെ സംവിധായകന്‍ കൂടിയാണ് റാം.

ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് മാമാങ്കം പ്രദര്‍ശനത്തിനെത്തുന്നത്. തലസ്ഥാനത്ത് ന്യൂ കോംപ്ളക്സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്ളക്സിലും ശ്രീപദ്മനാഭ കോംപ്ളക്സിലും കൃപ കോംപ്ളക്സിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മള്‍ട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം. തിരുവനന്തപുരത്ത് എരീസ് പ്ലക്‌സില്‍ മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

കേരളത്തില്‍ 400 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മാമാങ്കം ലോകമെങ്ങും 2000 സ്‌ക്രീനുകളിലാവും എത്തുകയെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു. 55 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്‍ ആകുന്ന ചിത്രം കൂടിയാണിത്.  മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍ നിന്ന് സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അതിലൊന്നാണ് മമ്മൂട്ടിയുടെ സ്ത്രൈണരൂപം. മാമാങ്കത്തില്‍ സ്ത്രൈണ രൂപത്തിലെത്തുന്ന മമ്മൂട്ടിയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ ഈ ഞെട്ടിപ്പിക്കുന്ന ലുക്ക് തെന്നിന്ത്യന്‍ സിനിമാ ലോകത്തിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും അദ്ഭുതമായിരുന്നു. പെണ്ണഴകിലുള്ള മമ്മൂട്ടിയുടെ ചിത്രം ജനങ്ങള്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

വന്‍ താരനിരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ശ്യാം കൗശല്‍, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ ഒരുക്കിയ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എം.ജയചന്ദ്രനാണ് സംഗീതം. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി റോഷന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സെറ്റുള്‍പ്പെടെ കലാസംവിധാനം നിര്‍വ്വഹിച്ചത് മോഹന്‍ദാസാണ്.

You might also like