മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തു: “ഉണ്ട”യെ പ്രശംസിച്ച് അനു സിത്താര !!!

0

മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തു

 

 

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ഉണ്ട മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ട് തിയേറ്ററുകളിൽ മുന്നേറുകയാണ്.ചിത്രത്തിന് നല്ല രീതിയിൽ നിരൂപക പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിനെ പ്രശംസിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

മമ്മൂക്കയ്‌ക്കൊപ്പം മുന്‍പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരമാണ് അനു സിത്താര. മമ്മൂക്കയുടെ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലും അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മാമാങ്കം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി എത്തിയിരുന്നത്. മമ്മൂക്കയുടെ കടുത്ത ആരാധികയാണ് താനെന്ന് നടി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉണ്ട കഴിഞ്ഞ ദിവസം കണ്ട ശേഷമായിരുന്നു നടി ചിത്രത്തെക്കുറിച്ചുളള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

 

 

 

കഴിഞ്ഞ ദിവസം ആസിഫ് അലി, സംവിധായകരായ എംഎ നിഷാദ്, അരുണ്‍ ഗോപി,മഹി വി രാഘവ് തുടങ്ങിയവരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മമ്മൂക്കയുടെ പ്രകടനവുമാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

 

 

You might also like