തനി ഒരുവനില്‍ വില്ലനാകാന്‍ മമ്മൂട്ടിയില്ല? ഇതാണ് സത്യാവസ്ഥ !!!

0

 

 

തമിഴിലെ മെഗാഹിറ്റ് ചിത്രമായ മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അരവിന്ദ് സാമിയുടെ ഗംഭീര തിരിച്ചുവരവായി കണക്കാക്കപ്പെട്ട ചിത്രത്തില്‍ നായകനോളം പ്രാധാന്യമാണ് വില്ലനുണ്ടായിരുന്നത്. ഇപ്പോള്‍ തനി ഒരുവന്റെ രണ്ടാം ഭാഗത്തിനായുള്ള ശ്രമത്തിലാണ് സംവിധായകന്‍ മോഹന്‍രാജയും അണിയറ പ്രവര്‍ത്തരും. തനി ഒരുവന്‍ 2ല്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ എത്തിയേക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങള്‍ വ്യാപകമായി മാധ്യമങ്ങളില്‍ എത്തി.

 

 

 

ഈ വാര്‍ത്ത യഥാര്‍ത്ഥത്തില്‍ ഒരല്‍പ്പം മുമ്പ് തന്നെ പ്രചരിപ്പിക്കപ്പെട്ടിരുന്നതും അപ്പോള്‍ തന്നെ തള്ളിക്കളയപ്പെട്ടതുമാണ്. മമ്മൂട്ടിയെ സ്റ്റൈലിഷ് വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ആഗ്രഹം അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായെങ്കിലും മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ മുന്നിലുള്ള താരം അതിനെ കുറിച്ച് അലോചിക്കുന്നതേയില്ല.

 

 

 

അതേസമയം തമിഴില്‍ മറ്റൊരു മികച്ച പ്രൊജക്റ്റ് അദ്ദേഹത്തിനായി കാത്തിരിക്കുന്നതായും സൂചനയുണ്ട്. ഇപ്പോല്‍ വിനോദ യാത്രയും മറ്റുമായി അവധി ആഘോഷിക്കുന്ന താരം അടുത്താഴ്ച അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ ജോയ്ന്‍ ചെയ്യും.

You might also like