ബോസ് ആകുമോ മമ്മൂട്ടി ?!! വീണ്ടും മമ്മൂട്ടി – അജയ് വാസുദേവ് ചിത്രം .

0

മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും

 

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം നായകനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു . അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ പൂജ അടുത്തമാസം 15 ന് എറണാകുളത്ത് വച്ച് നടക്കും.അതേസമയം പുത്തൻ ലുക്കിൽ മമ്മൂക്ക എത്തുന്ന ചിത്രവും അജയ് വാസുദേവ് നേരത്തെ പങ്കുവെച്ചിരുന്നു. മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അജയ് വാസുദേവ് അറിയിച്ചിരുന്നു.

 

 

 

 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നത്. ഇത്തവണയും ഒരു മാസ് ചിത്രം തന്നെയാകും അണിയറയില്‍ ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ഫാ്ന്‍മേയ്ഡ് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സംവിധായകന്‍ തന്നെയായിരുന്നു മുന്‍പ് ഇത് പങ്കുവെച്ചിരുന്നത്. വേറിട്ടൊരു ഗെറ്റപ്പിലാണ് ഇത്തവണയും മമ്മൂക്ക പുതിയ ചിത്രത്തില്‍ എത്തുന്നത്.

 

 

 

നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും നിര്‍മ്മിക്കുക. സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുത്തുന്ന വിധത്തിലായിരിക്കും സിനിമയുടെ മേക്കിങ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You might also like