
10 ഇയർ ചലഞ്ചുമായി വൈറലായി മംമ്ത മോഹൻദാസ്..
മലയാള സിനിമയുടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് മംമ്ത മോഹൻദാസ്. മികച്ച ഒരുപാട് കഥാപത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് മംമ്ത . ദിലീപിന്റെ കോടതി സമക്ഷം ബാലൻ വക്കിലിൽ ആണ് മംമ്ത എത്തുന്നത് . ഇപ്പോൾ ഇതാ മംമ്ത മോഹൻദാസിന്റെ 10 ഇയർ ചലഞ്ച് വൈറലാകുന്നു.
ലോക ക്യാൻസർ ദിനത്തിലായിരുന്നു താരം തന്റെ പത്തു വർഷം മുമ്പത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ക്യാൻസർ ബാധിച്ച് മുടി മൊട്ടയടിച്ചപ്പോഴുള്ള ചിത്രവും പത്തു വർഷത്തിനു ശേഷമുളള ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ഒരു ഫേസ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ന് ലോക കാന്‍സര്‍ ദിനം. എന്റെ 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല.
എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു.
ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്നേഹം തന്ന എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു- മംമ്ത കുറിച്ചു.